ബംഗളൂരു: റോഡരികില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് ഇന്നോവ ഇടിച്ച് ദാരുണാന്ത്യം. ഹരോഗേരി സ്വദേശികളായ സതീഷ് പാട്ടീലിന്റെയും സംഗീതയുടെയും മകന് ബസവചേതന് (രണ്ട് വയസ്) ആണ് മരിച്ചത്. കര്‍ണാടകയിലെ ബിദറിലെ ഹരോഗേരിക്ക് സമീപം ഗുരുപാദപ്പ നാഗമരപള്ളി ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. റോഡരികില്‍ തനിയെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞെത്തിയ ഇന്നോവ കാര്‍ കുഞ്ഞിനെ ഇടിച്ച് മുന്നോട്ടുപോവുകയായിരുന്നു. കുഞ്ഞിനെ ഇടിച്ച ശേഷം ഇന്നോവ നിര്‍ത്താതെ മുന്നോട്ട് പോകുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നിലവിളി കേട്ട് കുഞ്ഞിന്റെ രക്ഷിതാക്കളും നാട്ടുകാരും ഓടിയെത്തി, ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിഗഞ്ച് പൊലീസ് അറിയിച്ചു.