കുവൈത്ത് : ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് കുവൈത്തിലെ പൊതുമേഖലയ്ക്ക് ജൂലൈ 31 ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന് അറിയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കും.