• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം, ഭരണകൂടത്തിൻ്റെ പിടിപ്പുകേട്’: ബ്രഹ്മപുരത്തിൽ പ്രതിപക്ഷം

by Web Desk 06 - News Kerala 24
March 13, 2023 : 12:52 pm
0
A A
0
‘കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം, ഭരണകൂടത്തിൻ്റെ പിടിപ്പുകേട്’: ബ്രഹ്മപുരത്തിൽ പ്രതിപക്ഷം

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയിൽ. ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. കൊവിഡ് കാലത്ത് മാസ്ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാലിന്ന് കൊച്ചിയിൽ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിൻ്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടിജെ വിനോദ് എംഎൽഎ സഭയിൽ പറഞ്ഞു.

തീ പൂർണമായി അണച്ചെന്ന ആരോധ്യ മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷം തീ പൂർണമായും അണച്ചിട്ടില്ലെന്നും സഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് വെള്ളത്തിന് ക്യു നിൽക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. 4 ന് തദ്ദേശ മന്ത്രി നിയമ സഭയിൽ ലാഘവത്തോടെയാണ് മറുപടി നൽകിയത്. ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷമാണ് സർക്കാർ ഊർജിതമായി വിഷയത്തിൽ ഇടപെട്ടത്. എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താൻ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിൻ്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറുപടി നൽകിയ ആരോഗ്യ വകുപ്പ് മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും സഭയെ അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം 3 മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ഫീൽഡ് തല സർവയലൻസ് അന്നു തന്നെ തുടങ്ങി. ആരോഗ്യവകുപ്പിൻ്റെ പ്രവർത്തന രൂപരേഖ നാലാം തിയതി തന്നെ തയാറാക്കി. അഞ്ചാം തീയതി മന്ത്രിമാർ നേരിട്ട് എത്തി. 8 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. പത്താം തിയതിയും പതിനൊന്നാം തിയ്യതിയും കൊച്ചിയിൽ യോഗം ചേർന്നുവെന്നും മന്ത്രി വ്യക്തമാക്കി.
851 പേരാണ് ഇതുവരെ കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും. 200 ആശാ പ്രവർത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈൽ ക്ലിനിക്കുകൾ ഇന്നുമുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങൾക്ക് ഒപ്പം നിന്നുള്ള പ്രവർത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നൽകി. അടിയന്തരപ്രമേയത്തിന് അനുമതിയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ

Next Post

‘പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു’; രാഹുൽ ഗാന്ധി​ സഭയിൽ‌ മാപ്പ് പറയണമെന്ന് ബിജെപി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

'പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു'; രാഹുൽ ഗാന്ധി​ സഭയിൽ‌ മാപ്പ് പറയണമെന്ന് ബിജെപി

ടെക് ലോകത്ത് ജോലി തെറിക്കുന്ന കാലം; പിരിച്ചുവിടലില്‍ കുടുങ്ങി എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ

പിരിച്ചുവിടലിന്‍റെ ആഘാതം തുറന്നു പറഞ്ഞ് ടെക്കികള്‍; ഇപ്പോള്‍ നടക്കുന്ന 'ജോലി തേടല്‍'

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍; 22 വരെ പത്രിക നല്‍കാം, ആറ് വാർഡുകളിൽ പോരാട്ടം

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍; 22 വരെ പത്രിക നല്‍കാം, ആറ് വാർഡുകളിൽ പോരാട്ടം

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

പിണറായി വേസ്റ്റായി, വിദേശയാത്രയും വേസ്റ്റ്; ബ്രഹ്മപുരത്ത് അട്ടിമറിയെന്നും സുധാകരൻ, സത്യഗ്രഹവും പ്രഖ്യാപിച്ചു

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സതീശൻ; സഭയിൽ വാഗ്വാദം; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In