കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തും.
മരണപ്പെട്ടവരിൽ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്സ് വിമാനം പുലർച്ചെ ഒരു മണിയോടെ കുവൈത്തിൽ നിന്നു പുറപ്പെട്ടു.
രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും.
അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ് മരിച്ച മലയാളികളുടെ എണ്ണം. തമിഴ്നാട് 7 , ആന്ധ്രാപ്രദേശ് 3 , യുപി 3 , ഒഡീഷ 2 , ബീഹാർ 1 , പഞ്ചാബ് 1 , കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.