ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചൊവ്വാഴ്ച വൈകുന്നേരം കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. സംഭവത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മുസാഫർനഗറിലെ നിർഗജനി ഝൽ ഗ്രാമത്തിന് സമീപമുള്ള കനാൽ റോഡിൽ നിന്നാണ് അപകടം റിപ്പോർട്ട് ചെയ്യുന്നത്. ഭോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ നിഷു കുമാർ (30) എന്നയാള്‍ കാറിൽ കുടുങ്ങി മരിക്കുകയും ഭാര്യ പ്രീതി, മകൻ ആർത്ത് കുമാർ, ഡ്രൈവർ രാമൻ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയതതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് അന്വേഷിച്ചുവരികയാണ്. കാറിന് തീപിടിക്കുന്ന സംഭവങ്ങൾ അടുത്തകാലത്ത് കൂടിക്കൊണ്ടിരിക്കുകയാണ്.