ദില്ലി : നിയമ ലംഘനങ്ങളില്‍ കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്കെതിരെ ഇഡി ഇതുവരെ പിഴ ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെയുള്ള 9 ബാങ്കുകള്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ പാർലമെൻറിനെ അറിയിച്ചു. സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ കുംഭകോണങ്ങളെ കുറിച്ചുള്ള വിവരം മന്ത്രാലയത്തിന്റെ കൈയ്യില്‍ ഇല്ലെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി. വടകര എംപി കെ മുരളീധരന്റെ പാർലമെൻറിലെ ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നൽകിയത്.