പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ കാവി വത്കരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും പാഠപുസ്തകങ്ങളില്‍ വര്‍ഗ്ഗീയത കുത്തിനിറയ്ക്കുന്നത് പ്രതിഷേധാര്‍ഹമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ ദിനത്തിന്‍റെ ഭാഗമായി രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, കെ.എസ്.യു സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനര്‍ തൗഫീക്ക് രാജന്‍ എന്നിവര്‍ സംവാദ സദസ്സില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. മനോഷ് ഇലന്തൂര്‍, ലിനു മാത്യു മാളേത്ത്, നാസര്‍ തോണ്ടമണ്ണില്‍, അജിത് മണ്ണില്‍, പി.കെ ഇക്ബാല്‍, മുഹമ്മദ് റാഫി, ഫാത്തിമ സുലൈമാന്‍, ജോയമ്മ സൈമണ്‍, ബിജു മലയില്‍, അസ്ലം. കെ. അനൂപ്, ഷെഫിന്‍ ഷാനവാസ്, കാര്‍ത്തിക് മുരിംഗമങ്കലം, അഖില്‍ സന്തോഷ്, ഷാനി കണ്ണങ്കര, ഷിഹാബ് വലഞ്ചുഴി, ഏബല്‍ ബിജു, ബിജോ. ബി, എസ്. സഹീര്‍, ഷോണ്‍ വിളവിനാല്‍, പ്രേം മൈലപ്രാ എന്നിവര്‍ പ്രസംഗിച്ചു.