ദില്ലി : അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ സര്‍ക്കാര്‍ ജോലിക്കായി റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാ സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം വന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രിയുടെ ട്വിറ്റർ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വകുപ്പുകളിലെ ഒഴിവുകളും ചൂണ്ടിക്കാണിച്ചിരുന്നു.
‘എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി’യതായി’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.