കോട്ടയം: റബ്ബര്‍ കയറ്റുമതിക്കാർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേർന്ന റബർ ബോർഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്. യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാർ പ്രതികരിച്ചു.