തിരുവനന്തപുരം : കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്കാരവും വിളിച്ചോതിയ ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും പറഞ്ഞു. മണി ശങ്കർ അയ്യരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ് കേരളീയത്തിനെതിരായ പ്രതിപക്ഷ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.