റാന്നി: മേലുകര-ബ്ലോക്കുപടി പാതയിലെ തകര്‍ന്ന പുതമണ്‍ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു.തിരക്കേറിയ പാതയിലെ പാലം തകര്‍ന്നിട്ട് പത്തുമാസം പൂര്‍ത്തിയായിരുന്നു.തോടിന് കുറുകെയുള്ള പാലത്തിന് ബീമിനാണ് തകര്‍ച്ച കണ്ടെത്തിയത്.തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു.ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെ രൂക്ഷമായ യാത്രക്ലേശമാണ് അനുഭവപ്പെട്ടിരുന്നത്.
ശബരിമല സീസണ്‍ ആകുന്നതോടെ ചെങ്ങന്നൂരില്‍ ട്രെയിനിലെത്തുന്ന തീര്‍ത്ഥാടകര്‍ എരുമേലിക്കും,പമ്പയിലേക്കും പോകാന്‍ ഉപയോഗിക്കുന്ന പാതകൂടിയാണിത്.ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാലം നിര്‍മ്മിക്കുന്നതു വരെ ബദല്‍ മാര്‍ഗമായി താത്കാലിക പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.സമീപ വസ്തുവിലൂടാണ് പാലം നിര്‍മ്മിക്കുന്നത്.ഇവിടെ മണ്ണു ഇട്ട് ഉറപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്.തോട്ടില്‍ പൈപ്പ് സ്ഥാപിച്ചാണ് നിര്‍മ്മാണം. ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായി ജോലികള്‍ തീര്‍ക്കാനാണ് ശ്രമം.ഇതിനിടെ പുതിയപാലം വരുന്നതിലെ കാലതാമസിത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നാളെ പുതമണ്ണില്‍ നിന്നും കീക്കൊഴൂരിലേക്ക് പ്രതിക്ഷേധ മാര്‍ച്ച് നടത്തും.