ഇടുക്കി : അടിമാലി വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചു. വെള്ളത്തൂവൽ മുതുവാൻ കുടിയിൽ കെട്ടിടം പണിതു കൊണ്ടിരുന്നപ്പോഴാണ് അപകടം. സമീപത്തുള്ള മൺഭിത്തി ഇടിഞ്ഞ് വീണാണ് മുതുവാൻകുടി കുഴിയിലിൽ പൗലോസ് (52) മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ പൗലോസ് മരിച്ചു. പിന്നീട് മൃതദേഹം അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.