• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കം

by Web Desk 06 - News Kerala 24
February 28, 2022 : 6:55 am
0
A A
0
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കം

കൊച്ചി : സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ചെങ്കൊടി ഉയരും. മറൈന്‍ഡ്രൈവില്‍ തയാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. ആദ്യ മൂന്നുനാള്‍ ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടും അംഗീകരിക്കും. നാലിന് വൈകിട്ട് ഇ.ബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം. സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാള്‍ അഭിമന്യു നഗറിനെ സമ്പന്നമാക്കും. കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല. ചൊവ്വ രാവിലെ ഒമ്പതിന് സമ്മേളനപതാക ഉയരും.

രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിലേതു പോലെ പാര്‍ട്ടി നേതൃനിരയിലും തലമുറ മാറ്റത്തിനൊരുങ്ങുകയാണ് സിപിഐഎം. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായ പരിധി നടപ്പാക്കുന്നതോടെ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. വനിതാ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാണ് ശ്രമം. പിണറായി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവ് ലഭിക്കുമെന്നും ഉറപ്പാണ്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

36 വര്‍ഷത്തിനു ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളം മറൈന്‍ ഡ്രൈവിലാണ് സമ്മേളനം. 1985ല്‍ എറണാകുളത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമ്മേളനം കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരുന്നു. സമ്മേളനം വീണ്ടുമെത്തുമ്പോള്‍ പഴയ നിലപാടുകളില്‍ പാര്‍ട്ടി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. 85ല്‍ സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടി അപ്പാടെ മലക്കം മറിഞ്ഞു. വര്‍ഗീയ കക്ഷികളുമായി സഖ്യം വിലക്കിയ കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരേ എം.വി.രാഘവനും സംഘവും ബദല്‍ രേഖ അവതരിപ്പിക്കുകയും പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ എം.വി.രാഘവന്‍ അന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

പക്ഷേ ഒഴുകി പോയ കാലത്തിനൊപ്പം പാര്‍ട്ടി നിലപാടുകള്‍ മയപ്പെടുത്തി. ഐഎന്‍എല്ലുമായി ധാരണയും സഖ്യവുമായി. ഒടുവില്‍ മന്ത്രി സഭയിലുമെത്തി. ബദല്‍ രേഖയായിരുന്നു ശരിയെന്ന് സിപിഐഎം സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ഒരു പടികൂടി കടന്ന് ലീഗിനെ പോലും മറുകണ്ടം ചാടിക്കാനുള്ള ആലോചന പോലും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി അതീവ രഹസ്യമായ സൂക്ഷിക്കാറുള്ള രാഷ്ട്രീയ കരട് രേഖ ആദ്യമായി ചോര്‍ന്നതുപോലും 85ലായിരുന്നു. സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികളേയും നേതാക്കളേയും സ്വീകരിക്കാന്‍ എറണാകുളം നഗരം ഒരുങ്ങിക്കഴിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഥിതി അതിരൂക്ഷം ; കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായ സൈറണുകൾ ; യുഎൻ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന്

Next Post

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ നിയമനം ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ നിയമനം ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

സഞ്ജിത്ത് കൊലപാതക കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം ; ഹർജി ഇന്ന് പരിഗണിക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ് ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ വിധി ഇന്ന്

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ് ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ വിധി ഇന്ന്

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

ചക്രവാതച്ചുഴി ന്യുന മർദ്ദമാകും ; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In