• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഡിഎന്‍എ ഫലം വഴിത്തിരിവായി; ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി

by Web Desk 06 - News Kerala 24
September 6, 2023 : 9:31 am
0
A A
0
പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍

ന്യൂയോര്‍ക്ക്: ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി. 1975ല്‍ നടന്ന സംഭവത്തില്‍, ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ്  പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. അമേരിക്കയിലെ ഗ്രീന്‍ബര്‍ഗിലാണ് സംഭവം. ലിയോനാര്‍ഡ് മാക്ക് എന്നയാളാണ് കുറ്റവിമുക്തനായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ലിയോനാര്‍ഡ് മാക്കിനെതിരെ ചുമത്തപ്പെട്ട കുറ്റം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും അക്രമി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതി ഇരുവരുടെയും കണ്ണുകളും കൈകളും കെട്ടിയാണ് അതിക്രമം നടത്തിയത്.

തൊപ്പി വെച്ച കമ്മലിട്ട കറുത്ത വംശജനാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വൈകാതെ ആഫ്രിക്കൻ അമേരിക്കക്കാരനായ ലിയോനാര്‍ഡ് മാക്കിനെ പൊലീസ് പിടികൂടി. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഏഴര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു ഇക്കാലമത്രയും മാക്ക്.

മാക്ക് കുറ്റക്കാരനല്ലെന്ന് പുതിയ ഡിഎന്‍എ പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനിടെ മറ്റൊരാള്‍ കുറ്റസമ്മതം നടത്തിയെന്ന് വെസ്റ്റ്ചെസ്റ്റര്‍ സിറ്റി കൌണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു.

“50 വർഷം ഞാന്‍ അനീതിക്കിരയായി ജീവിച്ചു. അത് എന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ഞാൻ താമസിച്ചിരുന്ന സ്ഥലം മുതൽ എന്റെ കുടുംബവുമായുള്ള ബന്ധം വരെ എനിക്ക് നഷ്ടമായി. ഒരു ദിവസം നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്ന പ്രതീക്ഷ എനിക്കൊരിക്കലും നഷ്ടപ്പെട്ടില്ല. ഇപ്പോൾ സത്യം പുറത്ത് വന്നിരിക്കുന്നു, ഇപ്പോള്‍ എനിക്ക് ശ്വസിക്കാം. ഒടുവിൽ ഞാൻ സ്വതന്ത്രനായി”- ലിയോനാര്‍ഡ് മാക്ക് പറഞ്ഞു.

നാഷണൽ രജിസ്‌ട്രി ഓഫ് എക്‌സോണറേഷൻസ് പ്രകാരം 1989 മുതൽ പുതിയ ഡിഎൻഎ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ തെറ്റായി ശിക്ഷിക്കപ്പെട്ട 575 പേർ മോചിതരായിട്ടുണ്ട്. അവരില്‍ 35 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു. ആഫ്രിക്കൻ അമേരിക്കക്കാരാണ് കൂടുതലും ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 13.6 ശതമാനം മാത്രമാണ് ആഫ്രിക്കൻ അമേരിക്കക്കാരുള്ളത്. 1989നും 2022നും ഇടയിൽ ശിക്ഷാവിധിക്ക് ശേഷം കുറ്റവിമുക്തരായ 3300 പേരിൽ പകുതിയിലധികവും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെല്ല് സംഭരണം: മുഴുവന്‍ തുക വിതരണവും ഈ ആഴ്ച പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍

Next Post

‘സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം, അതിന്റെ പേരിൽ ട്രോളിയാലും സാരമില്ല’: ചാണ്ടി ഉമ്മൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം, അതിന്റെ പേരിൽ ട്രോളിയാലും സാരമില്ല’: ചാണ്ടി ഉമ്മൻ

'സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം, അതിന്റെ പേരിൽ ട്രോളിയാലും സാരമില്ല': ചാണ്ടി ഉമ്മൻ

9 ലക്ഷം വർഷം മുമ്പ് മനുഷ്യൻ വംശനാശത്തിന്റെ വക്കിലെത്തി, അവശേഷിച്ചത് വെറും രണ്ടായിരത്തിൽ താഴെ മാത്രം പേർ-പഠനം

9 ലക്ഷം വർഷം മുമ്പ് മനുഷ്യൻ വംശനാശത്തിന്റെ വക്കിലെത്തി, അവശേഷിച്ചത് വെറും രണ്ടായിരത്തിൽ താഴെ മാത്രം പേർ-പഠനം

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു

ജി 20യില്‍ സമവായമുണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ദൗർബല്യമായി വിലയിരുത്തുമെന്ന് തരൂര്‍

ജി 20യില്‍ സമവായമുണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ദൗർബല്യമായി വിലയിരുത്തുമെന്ന് തരൂര്‍

നായയെ വാങ്ങാനെത്തിയ യുവാവ് തര്‍ക്കത്തിനിടെ ഉടമയുടെ കൈപ്പത്തി വെട്ടി

നായയുടെ കടിയേറ്റ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ചു,​ ഒന്നരമാസത്തിനുശേഷം 14കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In