കൊച്ചി : കസ്റ്റംസിനു സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള എൻഫോഴ്സ് ഡയരക്ടറേറ്റിൻറെ ഹർജി മറ്റന്നാളേക്ക് മാറ്റി. കസ്റ്റംസിന്റെ വിശദീകരണം കൂടി കേൾക്കാനാണ് ഹർജി മാറ്റിയത്. ഇ ഡി ആണ് മൊഴി ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിച്ചത്.