മസ്കറ്റ്: കുവൈത്ത് അമീർ ചൊവ്വാഴ്ച ഒമാനിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഫെബ്രുവരി ആറിന് ഒമാനിൽ എത്തുന്നത്. ഫെബ്രുവരി ഏഴ് ബുധനാഴ്ച നടക്കുന്ന ദുഃഖം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിൻറെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനൊപ്പം പങ്കെടുക്കും.












