റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീന്‍ (36) ആണ് റിയാദ് നാഷനല്‍ഗാര്‍ഡ് ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: മുഹമ്മദ് ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീന് ഫാത്തിമ, മക്കള്‍: തെന്‍സീല യാസീന്‍, താഇഫ് യാസീന്‍, ആരിഫ യാസീന്‍. റിയാദില്‍ ഖബറടക്കും. ഇതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്റ്റിങ് ചെയര്മാന് റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ജാഫര്‍ വീമ്പൂര് എന്നിവര്‍ നേതൃത്വം നല്കുന്നു.