• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

കുടുംബ ബജറ്റ് താളം തെറ്റും ; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില

by Web Desk 06 - News Kerala 24
July 18, 2022 : 1:32 pm
0
A A
0
അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

ദില്ലി: ചരക്ക് സേവന നികുതി വർധനവ് പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില ഉയരും. ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് വീട്ടുപകരണങ്ങൾ, ഹോട്ടലുകൾ, ബാങ്ക് സേവനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി നിരവധി സാധങ്ങൾക്ക് ചരക്ക് സേവന നികുതി (GST) ഉയർത്തിയത്.

മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില വർധിച്ചു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക്  5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ ഇന്ന് മുതൽ 18 ശതമാനം ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും.

പ്രിന്റിംഗ്/റൈറ്റിംഗ് അല്ലെങ്കിൽ ഡ്രോയിംഗ് മഷി, എൽഇഡി ലാമ്പുകൾ, ലൈറ്റുകൾ, മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയിട്ടുണ്ട്. സോളാർ വാട്ടർ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി.

തുകൽ ഉൽപ്പന്നങ്ങളുടെയും പാദരക്ഷകളുടെയും   ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിച്ചു. കൂടാതെ റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മാലിന്യ സംസ്കരണ പ്ലാന്റ്, ശ്മശാനം എന്നിവയുടെ കരാർ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ  ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. മുറിച്ച് മിനുക്കിയ വജ്രങ്ങളുടെ നിരക്ക് 0.25 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായും വർധിപ്പിച്ചു.

കട്ടിംഗ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകൾ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ, ലാഡലുകൾ, സ്കിമ്മറുകൾ, കേക്ക്-സെർവറുകൾ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി ഉയർത്തി. സൈക്കിൾ പമ്പുകൾ, സെൻട്രിഫ്യൂഗൽ പമ്പുകൾ, കുഴൽ കിണർ ടർബൈൻ പമ്പുകൾ, പവർ ഡ്രൈവ് പമ്പുകൾ എന്നിവയുടെ നികുതി 18 ശതമാനമാക്കി. ഭൂപടങ്ങളുടെയും അറ്റ്‌ലസുകൾ, മാപ്പുകൾ, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ, ഗ്ലോബുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല ; നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ല : ഇ പി ജയരാജൻ

Next Post

ഇത് കൗരവ സഭയല്ല, നിയമസഭയെ അങ്ങനെ ആക്കരുത് ; മണിയുടെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് വി ഡി സതീശന്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രതിയെ കണ്ടെത്താനാകാത്തത് എന്തുകൊണ്ട്, സർക്കാരിന് ഭയം, തൊട്ടതെല്ലാം പാളുന്നു : വി ഡി സതീശൻ

ഇത് കൗരവ സഭയല്ല, നിയമസഭയെ അങ്ങനെ ആക്കരുത് ; മണിയുടെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് വി ഡി സതീശന്‍

ഒന്നാം സമ്മാനം 25 കോടി ; ഓണം ബമ്പർ വിൽപ്പന ഇന്ന് മുതൽ, പ്രതീക്ഷയിൽ കച്ചവടക്കാർ

ഒന്നാം സമ്മാനം 25 കോടി ; ഓണം ബമ്പർ വിൽപ്പന ഇന്ന് മുതൽ, പ്രതീക്ഷയിൽ കച്ചവടക്കാർ

എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും

മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ,'ഓപ്പറേഷന്‍ ശുഭയാത്ര ദൗത്യം തുടങ്ങും' : മുഖ്യമന്ത്രി

നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു ; വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു ; വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

ബഫർസോണിലെ സുപ്രീം കോടതി ഉത്തരവ് ; നിയമപരിശോധന തുടങ്ങി കേന്ദ്രം, പുനപരിശോധന ഹർജി നൽകുന്നതിലടക്കം ചർച്ച

ബഫർസോൺ : ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി, അന്തിമ ഉത്തരവ് വിശദ പരിശോധനക്ക് ശേഷം-വനം പരിസ്ഥിതി മന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In