അബുദബി : ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന് പൗരന്മാരുമായുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉള്‍പ്പെടെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം പലസ്തീനിൽ നിന്നുള്ള 1000 കാൻസർ രോഗികൾക്കും ചികിത്സ നല്‍കും. ഇവരെയും യുഎഇയിലെത്തിച്ച് ചികിത്സ നല്‍കും. ഇതുസംബന്ധിച്ച ആവശ്യമായ നടപടി സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് നിർദേശം നൽകി. ഇന്നാണ് പലസ്തീനിൽ പരിക്കേറ്റ 15 പേരുമായി ആദ്യ വിമാനം യുഎഇ യിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ക്കുള്ള ചികിത്സയും ആരംഭിച്ചു.