• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ, പ്രത്യേക പൂജ; ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം

by Web Desk 06 - News Kerala 24
September 12, 2023 : 12:22 pm
0
A A
0
പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ, പ്രത്യേക പൂജ; ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം

ദില്ലി: പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോർട്ട്. പാർലമെൻ്റ് സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം നൽകും. മാർഷലുമാർക്ക് മണിപ്പൂരി തലപ്പാവും താമര ചിഹ്നംപതിച്ച ഷർട്ടുമായിരിക്കും വേഷം. വനിതാ ജീവനക്കാർക്ക് സാരിയായിരിക്കും യൂണിഫോം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനവും നൽകും. ഗണേശ ചതുർത്ഥി ദിനം പ്രത്യേക പൂജയോടെ മന്ദിര പ്രവേശമെന്നും റിപ്പോർട്ട്.

ലോക്‌സഭയിലും രാജ്യസഭയിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം അടുത്ത ആഴ്ച ആദ്യ സമ്മേളനം നടത്താൻ തയ്യാറാണ്. നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ക്രീം നിറമുള്ള ജാക്കറ്റുകൾ, പിങ്ക് താമര പ്രിന്റ് ചെയ്ത ക്രീം ഷർട്ടുകൾ, കാക്കി ട്രൗസർ എന്നിവ ലഭിക്കും. ഇരുസഭകളിലെയും ജീവനക്കാർക്കും ഒരേ യൂണിഫോം ആയിരിക്കും. ചേംബർ അറ്റൻഡർമാര‌ടക്കം സേവനത്തിനായി നിയോ​ഗിച്ച 271 ജീവനക്കാർക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതർ അറിയിച്ചു. വിപാർലമെന്റ് സെക്യൂരിറ്റി സർവീസിലെ (ഓപ്പറേഷൻസ്) സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടിനുപകരം സൈനിക വേഷം ധരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് ഡിസൈനുകൾ തയ്യാറാക്കിയത്. ജൻഡർ ന്യൂട്രൽ യൂണിഫോമുകളായിക്കും നൽകുക. സെപ്റ്റംബർ 18-ന് നിലവിലെ പാർലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുർഥിയായ സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിൽ സമ്മേളനം ചേരും. സെൻട്രൽ ഹാളിൽ പ്രതീകാത്മക സംയുക്ത യോഗം ചേർന്ന് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് പുതിയ പാർലമെന്റിൽ സമ്മേളനം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ലെന്നും കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

2023 സെപ്റ്റംബർ 18 മുതൽ പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഒരു കൂടിയാലോചനയും കൂടാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് ആർക്കും അജണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും സോണിയാ​ഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷം; മനോനിലയുടെ പ്രശ്നമെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് വിഡി സതീശൻ

Next Post

സതിയമ്മയുടെ ജോലി കളയിച്ചെന്ന് വിഡി, സീറ്റിൽ നിന്നെഴുന്നേറ്റ് മന്ത്രി; സഭയിൽ ബഹളം, ക്ഷുഭിതനായി സ്പീക്കർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

സതിയമ്മയുടെ ജോലി കളയിച്ചെന്ന് വിഡി, സീറ്റിൽ നിന്നെഴുന്നേറ്റ് മന്ത്രി; സഭയിൽ ബഹളം, ക്ഷുഭിതനായി സ്പീക്കർ

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ; വളര്‍ത്തുനായയെ കൊന്നു

പശുവിനെ കടിച്ചുകൊന്നതിന് പ്രതികാരം; ഊട്ടിയില്‍ രണ്ട് കടുവകളെ വിഷം വെച്ച് കൊന്ന് കര്‍ഷകന്‍

ട്രെയിനിൽ 1180 കിമീ സഞ്ചരിച്ച് കിം വ്ലാഡിവോസ്ടോക്കിലെത്തി; പുടിനുമായി കൂടിക്കാഴ്ച, ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

ട്രെയിനിൽ 1180 കിമീ സഞ്ചരിച്ച് കിം വ്ലാഡിവോസ്ടോക്കിലെത്തി; പുടിനുമായി കൂടിക്കാഴ്ച, ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

കേസ് കെട്ടിച്ചമച്ചത്, പരാതിക്കാരില്ല, സാക്ഷികളും തെളിവുകളുമില്ല: ഗ്രോ വാസു കോടതിയിൽ

കേസ് കെട്ടിച്ചമച്ചത്, പരാതിക്കാരില്ല, സാക്ഷികളും തെളിവുകളുമില്ല: ഗ്രോ വാസു കോടതിയിൽ

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഇന്നറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In