കൊച്ചി : സുരക്ഷയ്ക്കായി കൊച്ചി മെട്രോ പോലീസിന് നൽകേണ്ട തുക ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. 2025 കൊച്ചി മെട്രോയ്ക്ക് പോലീസ് സുരക്ഷ നൽകുന്ന വകയിൽ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശ്ശിക ഒഴിവാക്കണമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.