തിരുവനന്തപുരം : ഗവർണർ – സർക്കാർ പോര് പാരമ്യത്തിൽ. എന്ത് ബിൽ സർക്കാർ പാസാക്കിയാലും ഗവർണർ ഒപ്പിടാതെ നിയമം ആകില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സർക്കാരിന് ഉള്ള മുന്നറിയിപ്പ് ആണ്. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വി സി ക്ക് എതിരെ ഗവർണർ ഉടൻ നടപടി സ്വീകരിക്കും. അതെ സമയം വി സി നിയമനത്തിൽ ചാൻസലറുടെ അധികാരം കവറുന്ന ബില്ലുമായി മുന്നോട് പോകാൻ ആണ് സർക്കാർ നീക്കം.