ആലപ്പുഴ : വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പുത്തൻ നടക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബന്ധു നിധിനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുപോകാനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിധിനെയും കാർ യാത്രക്കാരനായ നൂറനാട് പള്ളിക്കൽ ബാബു എന്നിവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.












