ദില്ലി: ഗ്യാൻ വാപി മസ്ജിദിലെ സർവ്വേ മറ്റന്നാൾ വൈകിട്ട് അഞ്ച് മണിവരെ നിര്‍ത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവ് .അതിന് മുമ്പ് സർവ്വേയ്ക്ക് ഉത്തരവിട്ട വാരാണസി ജില്ലാ കോടതി ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റിക്ക് അപ്പീൽ നൽകാം .അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടത് .ഈ ഉത്തരവ് എ എസ് ഐയെ അറിയിക്കാനും നിർദ്ദേശം നല്‍കി.അപ്പീൽ ഉടനടി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിക്കും നിർദ്ദേശമുണ്ട്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 45 മിനിറ്റ് നീണ്ട വാദത്തിന് ശേഷം ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് സർവേയ്ക്ക് വരാണാസി ജില്ലാ കോടതി നിർദ്ദേശം നൽകിയത്. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ സർവേ നടത്താനായിരുന്നു നിർദേശം. ജലസംഭരണി ഉൾപ്പെടുന്ന ഭാഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്.