ദില്ലി; ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126ാമത്. മാര്‍ച്ച് 20ന് പുറത്തുവന്ന വേള്‍ഡ് ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഫിന്‍ലന്‍ഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ലന്‍ഡ് മൂന്നാം സ്ഥാനത്താണ്. യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് ആണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
ഇന്ത്യയുടെ റാങ്കിംഗ് 136 ല്‍ നിന്ന് 125 ആയി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, രാജ്യം ഇപ്പോഴും നേപ്പാള്‍, ചൈന, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളേക്കാള്‍ താഴെയാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയുണ്ടെങ്കിലും, സൂചികയില്‍ ഇന്ത്യ സ്ഥിരമായി താഴ്ന്ന സ്ഥാനത്താണ്. 150ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകള്‍, പോസിറ്റീവ് വികാരങ്ങള്‍, നെഗറ്റീവ് വികാരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്.