ദില്ലി: അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പോലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനമേറ്റത്. അധ്യാപികയുടെ നിർദ്ദേശ പ്രകാരം കുട്ടിയെ സഹപാഠികൾ മുഖത്തടിക്കുകയായിരുന്നു. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും മർദ്ദനം തുടർന്നു. ഇതൊരാൾ ക്യാമറയിലും ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഒരു മണിക്കൂർ നേരം കുട്ടിയെ മർദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നുണ്ട്.