• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പോളിംഗ് ബൂത്തിലെത്തി എംഎല്‍എ ഇവിഎം തകര്‍ത്ത സംഭവം; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കര്‍ശന നടപടിക്ക് നിര്‍ദേശം

by Web Desk 06 - News Kerala 24
May 22, 2024 : 10:40 am
0
A A
0
പോളിംഗ് ബൂത്തിലെത്തി എംഎല്‍എ ഇവിഎം തകര്‍ത്ത സംഭവം; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കര്‍ശന നടപടിക്ക് നിര്‍ദേശം

ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നിടെ ആന്ധ്രാപ്രദേശില്‍ പോളിംഗ് ബൂത്തിലെത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകര്‍ത്തു എന്ന ആരോപണത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം. പല്‍നാഡു ജില്ലയിലെ മച്ചര്‍ല ലോക്സഭ മണ്ഡലത്തിലെ ബൂത്തില്‍ എംഎല്‍എ പി രാമകൃഷ്‌ണ റെഡ്ഡി ഇവിഎം തകര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. എംഎല്‍എയ്ക്കൊപ്പം മറ്റ് ചിലരും കൂടെയുണ്ടായിരുന്നു. ഇവിഎം എടുത്ത് തറയിലിടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ബൂത്തില്‍ നിന്ന് പ്രചരിച്ച ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പൊലീസിന്‍റെ സഹായം തേടി. പല്‍നാഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോ പൊലീസിന് നല്‍കിയിട്ടുണ്ട്. എംഎല്‍എയെ പ്രതി ചേര്‍ത്താണ് പൊലീസ് വിവാദ സംഭവം അന്വേഷിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകര്‍ത്ത സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. സംഭവത്തിലെ എല്ലാ കുറ്റക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെടാന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുകേഷ് കുമാര്‍ മീനയ്ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കാന്‍ ഇത്തര കുറ്റങ്ങള്‍ ആരും ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ വോട്ടിംഗ് മെഷീന്‍ തകര്‍ത്തത് എന്നാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആരോപണം. ‘വൈഎസ് ജഗന്‍ മോഹന്‍ റെഡ‍ി ആന്ധ്രയില്‍ വോട്ട് ചെയ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തി. തോല്‍വി ഭയന്നാണ് പി രാമകൃഷ്‌ണ റെഡ്ഡി ഇവിഎം തകര്‍ത്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയാണ്. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയത്തിനുള്ള വിധി ജൂണ്‍ നാലിന് അറിയാമെന്നും’ ടിഡിപി നേതാവും പ്രതിപക്ഷ നേതാവുമായ നാരാ ലോകേഷ് ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെട്ടിലായി സർക്കാർ; തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

Next Post

മായ മുരളിയുടെ കൊലപാതകം; 12 ദിവസത്തിന് ശേഷം പങ്കാളിയായ യുവാവ് അറസ്റ്റിൽ, പിടിയിലായത് തേനിയിൽ നിന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാട്ടാക്കടയിലെ മായയെ കൊന്നത് തന്നെ, രഞ്ജിത്തിനൊപ്പം പൂജാവിധികൾ പഠിച്ച സഹായി? തിരച്ചിൽ ഊർജിതമാക്കി പൊലീസ്

മായ മുരളിയുടെ കൊലപാതകം; 12 ദിവസത്തിന് ശേഷം പങ്കാളിയായ യുവാവ് അറസ്റ്റിൽ, പിടിയിലായത് തേനിയിൽ നിന്ന്

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ ഋഷി സുനക് മുന്നിൽ

മലിന രക്തം കുത്തിവച്ച സംഭവം; സംഭവിച്ച അനീതിക്ക് മാപ്പിരന്ന് പ്രധാനമന്ത്രി, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

സ്വർണപ്പണിക്കാരിൽ നിന്നും തട്ടിപ്പ്; രണ്ടരക്കോടിയിലധികം രൂപയുടെ ആഭരണം തിരിച്ചു നൽകിയില്ല; പ്രതി പിടിയിൽ

സ്വർണപ്പണിക്കാരിൽ നിന്നും തട്ടിപ്പ്; രണ്ടരക്കോടിയിലധികം രൂപയുടെ ആഭരണം തിരിച്ചു നൽകിയില്ല; പ്രതി പിടിയിൽ

വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

കമ്പിവേലിയില്‍ പുലി കുടുങ്ങി; ആശങ്കയോടെ നാട്ടുകാര്‍, കുതറിയോടിയാല്‍ അപകടം

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

ബിജെപിയിൽ ചേരുമെന്ന് പ്രചരണം നടത്തിയതിൽ ഗൂഢാലോചന, ഇ.പിയുടെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In