ടെൽഅവീവ് : ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം. ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.