• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പദ്ധതിയുമായി കൊച്ചി ജില്ലാ ഭരണകൂടം

by Web Desk 06 - News Kerala 24
October 31, 2024 : 7:44 am
0
A A
0
തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പദ്ധതിയുമായി കൊച്ചി ജില്ലാ ഭരണകൂടം

കൊച്ചി: പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്ക് ഉപജീവനത്തിനും സംരംഭത്തിനും അവസരം ഒരുക്കുന്ന സ്മൈൽ (SMILE- Support for Marginalized Individuals For Livelihood and Enterprize ) പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു. മെട്രോ നഗരത്തിന്റെ രാത്രി കാഴ്ചകളിൽ ഏറ്റവും അസഹനീയമായ ഒന്നാണ് തെരുവിൽ അന്തിയുറങ്ങുന്ന മനുഷ്യരുടേത്. മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മുന്നൂറോളം പേർ നഗരത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷ പ്രശ്നങ്ങളും നിരവധിയാണ്.

അസംഘടിത തൊഴിലുകളിൽ ഏർപ്പെടുന്നവർ, ഭിക്ഷ യാചിക്കുന്നവർ, മാനസിക ശാരീരിക വൈകല്യം ഉള്ളവർ, ലഹരിക്ക് അടിമപ്പെട്ടവർ, നാടോടി കച്ചവടക്കാർ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ളവരാണ് നഗരത്തിൽ ഉള്ളത്. പൊതു ശൗചാലയങ്ങൾ വർധിച്ചതും സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണവും നടക്കുന്നതിനാൽ പലരും തെരുവ് ജീവിതം തുടരുന്ന അവസ്ഥയാണ്.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ മേയർ, സിറ്റി പൊലിസ് കമ്മീഷണർ, ജില്ലാ സാമൂഹിക നീതി ഓഫിസർ, ജില്ലാ വികസന കമ്മീഷണർ, കേന്ദ്ര സർക്കാരിന്റെ സ്‌മൈൽ പദ്ധതിയുടെ നിർവഹണ എജൻസിയായ പീസ് വാലി ഫൌണ്ടേഷൻ എന്നിവരടങ്ങുന്ന കൂട്ടായ്മ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നഗരത്തിൽ രാത്രികാല ഷെൽട്ടർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരുടെ കൃത്യമായ വിവര ശേഖരണം ആരംഭിച്ചു. ഇടപ്പള്ളി മുതൽ വൈറ്റില വരെ പന്ത്രണ്ട് ഇടങ്ങളിലായി 36 പേരുടെ സർവേ ടീം ആണ് പ്രഥമിക വിവരശേഖരണം പൂർത്തിയാക്കിയത്. ഇത്തരത്തിൽ കഴിയുന്ന 109 ആളുകളെ സർവേയിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

സർവ്വേ നടപടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് നിർവഹിച്ചു. എം ജി യൂണിവേഴ്സിറ്റി, കോഴിക്കോട് സാഫി, തൃക്കാക്കര കെ എം എം, പെരുമ്പാവൂർ ജയ്ഭാരത്, കോതമംഗലം മാർ ഏലിയാസ് എന്നീ കോളേജുകളിലെ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ സർവേയിൽ പങ്കെടുത്തു.

നഗരപ്രദേശങ്ങളിൽ യാചക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസമാണ് പദ്ധതി ലക്ഷ്യമിടുക്കുന്നത്. സർവ്വേ, തിരിച്ചറിയൽ, മൊബിലൈസേഷൻ, റെസ്ക്യൂ ഷെൽട്ടർ, സമഗ്ര പുനരധിവാസം എന്നിങ്ങനെയാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ. സർവേയിലൂടെ കണ്ടെത്തുന്ന ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൗൺസിലിംഗ്, വിദ്യാഭ്യാസ നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തൽ തുടങ്ങിയ പ്രക്രിയകൾ ജന പ്രതിനിധികളുമായി കൂടിയാലോചിച്ചു നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി ജെ ബിനോയ്, പീസ് വാലി  ഫൗണ്ടേഷൻ കോ ഓഡിനേറ്റർ സാബിത് ഉമ്മർ എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 3 പേർക്ക് ഗുരുതര പരിക്ക്

Next Post

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

‌'ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം'; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

പാലക്കാട് കെ മുരളീധരനെ ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗോപാൽ; 'സതീശൻ ശൈലി മാറ്റേണ്ട'

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ആലുവയിൽ യുവതിയും ഒന്നരവയസുകാരനായ കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

റെയിൽവേ ട്രാക്കിൽ ഹെഡ്ഫോൺ വെച്ച് ഇരുന്നു, ട്രെയിൻ വന്നത് അറിഞ്ഞില്ല; 20കാരന് ദാരുണാന്ത്യം, സംഭവം ഭോപ്പാലിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In