ഡല്‍ഹി: സാകേത് കോടതി വളപ്പില്‍ വെടിവെപ്പ് നടത്തിയ അഭിഭാഷകന്‍ കാമേശ്വര്‍ പ്രസാദ് പിടിയില്‍. സാമ്പത്തിക തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി.ഇന്നു രാവിലെ 11 മണിയോടെ മൂന്നാം നമ്പര്‍ കോടതിക്ക് പുറത്താണ് വെടിവെപ്പ് ഉണ്ടായത്. സാകേത് കോടതിയിലെ അഭിഭാഷകന്‍ കാമേശ്വര്‍ പ്രസാദ് നാല് തവണയാണ് വെടിയുതിര്‍ത്തത്. ബാര്‍ കൗണ്‍സില്‍ ഡിബാര്‍ ചെയ്ത അഭിഭാഷകനാണ് കാമേശ്വര്‍. വെടിവെപ്പില്‍ വയറിനടക്കം വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. അവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്.
നിരന്തരം കോടതിയില്‍ എത്തുന്ന അഭിഭാഷകനാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്നും ഡിസിപി ചാന്ദിനി ചൗധരി അറിയിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വെടിയേറ്റ യുവതിയുമായി അഭിഭാഷകന് സാമ്പത്തിക കേസ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.