ദില്ലി: ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച ഡിജിറ്റല്‍ വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്‍, 2023 ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സഭയില്‍ ബില്‍ പാസാക്കിയത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുക, അതിന് നിയമത്തിന്റെ പിന്തുണ ഉറപ്പിക്കുക, അത് നിയമവിധേയമായ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക തുടങ്ങിയവയാണ് ബില്ലിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഡാറ്റകളുടെ പ്രോസസിങ്ങിന് ബില്‍ ബാധകമാണ്.
ഇന്ത്യയിലേക്ക് ചരക്കുകളോ സേവനങ്ങളോ കൈമാറുമ്പോള്‍, ഇന്ത്യയ്ക്ക് പുറത്തും ഇത് ബാധകമായിവരും. ബില്ലിലെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരമാവധി 250 കോടി രൂപയും കുറഞ്ഞത് 50 കോടി രൂപയും പിഴ ചുമത്താന്‍ ബില്‍ നിര്‍ദേശിക്കുന്നു.