• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രധാന പ്രചാരണ വിഷയം അഴിമതി; പ്രധാനി ബി.ജെ.പി

by Web Desk 04 - News Kerala 24
March 24, 2024 : 8:49 am
0
A A
0
പ്രധാന പ്രചാരണ വിഷയം അഴിമതി; പ്രധാനി ബി.ജെ.പി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ അഴിമതി പ്രധാന പ്രചാരണ വിഷയമായി. അഴിമതിക്കെതിരെ നടന്ന പടയുടെ മറവിൽ 10 വർഷം മുമ്പ്​ അധികാരം പിടിച്ച ബി.ജെ.പി പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുമായി.ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി ഊരാക്കുടുക്കിലാണ്​. പല വിധത്തിലാണ്​ കെണി. ഏറ്റവും കൂടുതൽ ബോണ്ട്​ കിട്ടിയത്​ ബി.ജെ.പിക്ക്​. അതിന്​ തെളിവായി സമ്പൂർണ വിവരങ്ങളോടെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റ്​ മലർക്കെ തുറന്നു കിടക്കുന്നു. ആ വിവരങ്ങൾ ആരോരുമറിയാതിരിക്കാൻ പണി പതിനെട്ട്​ നോക്കിയതും വെളിച്ചത്തായി.സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ സുപ്രീംകോടതിയിൽ ഇതിനായി വാദിച്ച് നാണംകെട്ടു. ​ഈ പൊതുമേഖല ബാങ്കിനെ ഇങ്ങനെ കളിപ്പിച്ചത്​ ആരാണെന്ന് പകൽ പോലെ വെളിച്ചത്തായി.
ബോണ്ട്​ വാങ്ങി സംഭാവനക്കാർക്ക്​ ബി.ജെ.പി അവിഹിത നേട്ടങ്ങൾ തരപ്പെടുത്തിക്കൊടുത്തതിന്‍റെ തെളിവുകൾ പ്രതിപക്ഷം രേഖകളുടെ അകമ്പടിയോടെ വോട്ടർമാർക്കു മുന്നിൽ എടുത്തിട്ടു. പല കമ്പനികൾക്കും നേരെ കുരച്ചുചാടിയ അന്വേഷണ ഏജൻസികൾ, ബി.ജെ.പിയുടെ പെട്ടിയിൽ ബോണ്ട്​ എത്തിച്ചപ്പോൾ അടങ്ങി.അതിന്‍റെ വിവരങ്ങളും പുറത്ത്​. പാർട്ടിയുടെ പണപ്പെട്ടി നിറക്കാൻ പാകത്തിൽ നിയമം തിരുത്തി കൊണ്ടുവന്ന ബോണ്ട്​ പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന കോടതിവിധിയും ഇരുട്ടടിയായി. ഭരണസൗകര്യവും പൊതുസമ്പത്തും ദുരുപയോഗിച്ച്​ പാർട്ടിക്ക്​ കോടികൾ സമ്പാദിച്ചതിന്‍റെ ​നേർച്ചിത്രമാണ്​ ഇലക്ടറൽ ബോണ്ട്​ വിവരങ്ങൾ.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ റഫാൽ പോർവിമാന ഇടപാട്​ ബി.ജെ.പിയെ വെള്ളം കുടിപ്പിച്ചു. എന്നാൽ രാജ്യസുരക്ഷ മുൻനിർത്തിയുള്ള സൈനിക സന്നാഹമെന്ന്​ വിശദീകരിച്ച് പിടിച്ചുനിൽക്കാൻ ​ബി.ജെ.പിക്കും മോദിസർക്കാറിനും സാധിച്ചു.പ്രതിപക്ഷം കോടതിയിൽ​ പോയെങ്കിലും മോദിസർക്കാറിന്​ പോറലേറ്റില്ല. എന്നാൽ ഇത്തവണ ശരിക്കും പൊളിച്ചത്​ കോടതിയാണ്​. ആധികാരിക രേഖകളും കോടതി പരാമർശവുമായതോടെ ഇലക്ടറൽ ബോണ്ടിൽ അഴിമതിയുണ്ടെന്ന വിശ്വാസം ഉറപ്പിക്കാൻ ജനത്തിന്​ തെളിവായി.

ഈ സാഹചര്യം തെരഞ്ഞെടുപ്പു ഗോദയിൽ പരമാവധി ഉപയോ​ഗപ്പെടുത്താൻ ശ്രമിക്കുകയാണ്​ വിവിധ പ്രതിപക്ഷ പാർട്ടികൾ. അഴിമതിയുടെ കരി പ്രതിഛായ തകർക്കാതിരിക്കാൻ പ്രതിപക്ഷ പാർട്ടികളെ കരിയടിച്ചു നിർത്തുകയെന്ന തന്ത്രമാണ്​ ബി.ജെ.പിയും മോദിസർക്കാറും പുറത്തെടുത്തിരിക്കുന്നത്​. കേന്ദ്ര ഏജൻസികൾ ചട്ടുകം.അഴിമതിക്കെതിരെ പട നയിച്ച്​ പിന്നാലെ പാർട്ടിയുണ്ടാക്കി ഡൽഹിയിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും പിന്തള്ളി അധികാരം പിടിച്ച ആം ആദ്​മി പാർട്ടിക്കാരെ മദ്യക്കച്ചവട അഴിമതിക്കേസിൽ പൂർണമായും മുക്കി. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഇത്തവണത്തെ ഹോളി ഇ.ഡി കസ്റ്റഡിയിലാക്കി.മറ്റു പ്രതിപക്ഷ പാർട്ടികളെയും വട്ടംകറക്കുകയാണ്​. 11 അക്കൗണ്ട്​ മരവിപ്പിക്കപ്പെട്ടപ്പോൾ കോൺഗ്രസ്​ നികുതി വെട്ടിപ്പുനടത്തിയ പ്രതീതി. തെരഞ്ഞെടുപ്പിന്‍റെ ഒത്ത നടുക്ക്​ ചെലവു കാശ്​ കൈയിലില്ലാതെ പാപ്പരായി. പ്രാദേശിക പാർട്ടികളെ ഒന്നൊന്നായി കുരുക്കുന്നു. ചോദ്യക്കോഴ ആരോപണം ഉയർത്തി എം.പിയല്ലാതാക്കിയ മഹുവ മൊയ്​ത്രയെ നേരിടാൻ സി.ബി.ഐയാണ്​ കളത്തിൽ. ഇൻഡ്യ സഖ്യനേതാവായ ഹേമന്ദ്​ സോറൻ ഝാർഖണ്ഡ്​ മുഖ്യമന്ത്രിയല്ലാതായി; ജയിലിലായി.

മൂന്നാം മുന്നണി സ്വപ്നം കൊണ്ടുനടന്ന ബി.ആർ.എസ്​ നേതാവ്​ ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയുടെ ജാമ്യാപേക്ഷ പിന്നെയും വിചാരണ കോടതി തള്ളി. ഡി.എം.കെയെ ഉന്നമിട്ട്​ 2ജി അഴിമതിക്കേസിന്​ വീണ്ടും ജീവൻ വെപ്പിക്കുകയാണ്​. ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജയെ ഈ കേസിൽ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഡൽഹി ഹൈകോടതിയിൽ കഴിഞ്ഞ ദിവസം അപ്പീൽ ഫയൽ ചെയ്തു.ഇലക്ടറൽ ബോണ്ട്​ പ്രതിപക്ഷം പ്രചാരണ വേദികളിൽ ഉയർത്തുമ്പോൾ, പ്രതിപക്ഷം നേരിടുന്ന ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി​ ബി.ജെ.പി ആക്രമിക്കും. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലാതെ, നിയമത്തെ നിയമത്തിന്‍റെ വഴിക്ക്​ വിടുകയും അന്വേഷണ ഏജൻസികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന ഭരണ​നേതാവായി ​പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടും.ഒന്നിനു പിറകെ ഒന്നായി പ്രതിപക്ഷ നേതാക്കൾ മാത്രം കുരുങ്ങുന്നത്​ ​പ്രതികാര നടപടിയെന്ന നിലയിൽ കൂടുതൽ പേർ കണ്ടുതുടങ്ങിയതും ചർച്ച​ചെയ്യുന്നതും മോദിസർക്കാറിനോടുള്ള വിപരീത മനോഭാവം വർധിപ്പിക്കുന്നുവെന്ന വിഷയം ഒപ്പമുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊള്ളുന്ന ചൂട്​: ‘​കൂൾ റൂഫ്​’ വ്യാപിപ്പിക്കാൻ കാമ്പയിൻ

Next Post

വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

ഉദ്ഘാടനം കഴിഞ്ഞ രണ്ട് മാസം, വൃത്തിഹീനമായ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ വീഡിയോ വൈറല്‍; പിന്നാലെ അരലക്ഷം പിഴ

ഉദ്ഘാടനം കഴിഞ്ഞ രണ്ട് മാസം, വൃത്തിഹീനമായ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ വീഡിയോ വൈറല്‍; പിന്നാലെ അരലക്ഷം പിഴ

2555 ദിവസങ്ങൾ, 54 ലക്ഷം പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ എന്ന നാലക്ഷരം ഈ നാടിന്‍റെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം

2555 ദിവസങ്ങൾ, 54 ലക്ഷം പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ എന്ന നാലക്ഷരം ഈ നാടിന്‍റെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം

പെട്രോൾ പമ്പിലെത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

പെട്രോൾ പമ്പിലെത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നാലും വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!

വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നാലും വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In