കൊച്ചി : ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനല്‍ തട്ടിക്കൂട്ടിയത് വായനക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനെന്നു സംശയം. മാധ്യമ പ്രവര്‍ത്തകന്‍ എന്ന വ്യാജേന വിലസുന്ന യദു നാരായണന്റെയാണ് ഈ ചാനല്‍. പണം സമ്പാദിക്കുവാന്‍ ഏതു കുറുക്കുവഴിയും സ്വീകരിക്കുന്ന ഇയാളുടെ ചാനലില്‍ നിറയെ മാല്‍വെയറുകളാണ്. പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ കാണാന്‍ കയറുന്ന ആളിന്റെ കമ്പ്യൂട്ടറുകളിലും ഫോണുകളിലും അവരറിയാതെതന്നെ ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇതോടെ ഇവയില്‍ സേവ് ചെയ്തിരിക്കുന്ന എല്ലാ വിവരങ്ങളും ഇയാള്‍ക്ക് ചോര്‍ത്തുവാന്‍ കഴിയും. ഇതുപയോഗിച്ച് പല തട്ടിപ്പുകളും നടത്തുവാന്‍ കഴിയും, കൂടാതെ ഈ ഡാറ്റാകള്‍ വന്‍തുകക്ക് വില്‍ക്കുവാനും കഴിയും. ഇതിനുവേണ്ടി മാല്‍വെയറുകള്‍ മനപൂര്‍വ്വം കയറ്റിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഇയാളുടെ വാടക വീട്ടില്‍ രാപകല്‍ ഭേദമെന്യേ വന്നുപോകുന്നത് മുന്തിയ കാറുകള്‍. കറുത്ത ഫിലിം ഒട്ടിച്ച കാറുകളില്‍ വന്നുപോകുന്നവര്‍ ആരാണെന്ന് വ്യക്തമല്ല. ഫാത്തിമാ മാതാ നഗറിലെ L 15 നമ്പര്‍ പ്ലോട്ടാണ് ഇയാളുടെ വിലാസമായി നല്‍കിയിരിക്കുന്നത്. ഫ്രീപ്രസ് സെന്റെര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് എന്ന ഒരു സ്ഥാപനവും ഇവിടെ ഇയാള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവിടെത്തന്നെയാണ് ജേര്‍ണലിസ്റ്റ് എന്നപേരിലുള്ള ഇയാളുടെ ഓണ്‍ ലൈന്‍ ചാനലും പ്രവര്‍ത്തിക്കുന്നത്. ഈ ചാനലിന്റെ പിന്നില്‍ ഏറെ ദുരൂഹതകള്‍ ഉള്ളതായാണ് സൂചന.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പേരെടുക്കുവാന്‍ ഇയാള്‍ ശ്രമിച്ചുവരികയാണ്. ചാനലിന്റെ മറവില്‍ മറ്റെന്തൊക്കെയോ രഹസ്യ ബിസിനസ്സുകള്‍ ഇയാള്‍ നടത്തുന്നുണ്ട്. കോടികളുടെ വസ്തു ഇടപാടുകളിലും ഇയാള്‍ കണ്ണിയാണ്. എന്നാല്‍ ഇയാള്‍ക്ക് എവിടെനിന്ന് പണം ലഭിക്കുന്നു എന്നത് അജ്ഞാതമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെപ്പോലും ഇയാള്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കും. ഇയാള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്കെതിരെ ആരെങ്കിലും കമന്റുകളില്‍കൂടി പ്രതികരിച്ചാല്‍ അവരെ നിശബ്ദരാക്കുവാന്‍ ഇയാളുടെ കൂലിപ്പട്ടാളവും ഓണ്‍ലൈനില്‍ സജീവമാണ്.