• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, November 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോട്ടറിയടിച്ചു കിട്ടിയ കോടികളുടെ കാര്‍ തവിടുപൊടി, പശു ഇടിച്ചതെന്ന് ഉടമ!

by Web Desk 06 - News Kerala 24
March 2, 2023 : 7:07 pm
0
A A
0
ലോട്ടറിയടിച്ചു കിട്ടിയ കോടികളുടെ കാര്‍ തവിടുപൊടി, പശു ഇടിച്ചതെന്ന് ഉടമ!

മുൻകൂട്ടി തിരിച്ചറിയാനാവാത്ത ട്വിസ്റ്റുകളാൽ സമ്പന്നമാണ് നമ്മിടെ ജീവിതം. ചിലപ്പോൾ, നിങ്ങൾ ചിലത് നേടും. എന്നാല്‍ നിമിഷങ്ങള്‍ക്കകം അവയില്‍ ചിലത് കൈവിട്ടുപോകുകയും ചെയ്യും. സ്കോട്ട്ലൻഡ് സ്വദേശിയായ 24 കാരൻ ഗ്രാന്റ് ബർനെറ്റും ഇതുതന്നെ പറയും. കാരണം തനിക്ക് സമ്മാനമായി ലഭിച്ച വാഹനം ഓടിച്ചതിന്റെ ആഹ്ലാദം ഉടൻ തന്നെ ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് അദ്ദേഹത്തിന്. കാരണം വാഹനം കൈയ്യില്‍ കിട്ടി ആഴ്ചകൾക്കുള്ളിൽ ഒരു അപകടത്തില്‍ അത് പൂര്‍ണ്ണമായും തകര്‍ന്നാല്‍ എങ്ങനെ ഞെട്ടാതിരിക്കും?

2022 ഡിസംബറിൽ നടന്ന നറുക്കെടുപ്പില്‍ ആണ് സ്കോട്ട്‌ലൻഡിലെ ഫാൽകിർക്കിലെ ഗ്രാന്റ് ബർനെറ്റിന് ഒരു പുതിയ ലംബോർഗിനി ഹുറാകാൻ സമ്മാനമായി ലഭിച്ചത്. ഈ കാറാണ് അപകടത്തില്‍ തകര്‍ന്നത്.   ഒരു പശു പിന്നിൽ നിന്ന് വാഹനത്തിൽ ഇടിക്കുകയും തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുക ആയിരുന്നുവെന്നും ബർനെറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കേടായ വാഹനത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി. എന്നാല്‍ പശു ഇടിച്ചതല്ലെന്നും ഇയാള്‍ കാറുമായി മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ തന്റെ വിജയത്തിൽ അസൂയയുള്ളതിനാൽ നുണകൾ മെനഞ്ഞെടുക്കുന്ന “വിദ്വേഷികൾ” എന്ന് അവരെ യുവാവ് വിളിക്കുന്നു. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും യുവാവ് സമ്മതിക്കുന്നു.

എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ യുവാവിന്‍റെ ഡ്രൈവിംഗ് കഴിവുകളെപ്പറ്റിയും സംശയങ്ങള്‍ ഉയര്‍ന്നു. ഇദ്ദേഹത്തിന് ഇത്തരമൊരു വാഹനത്തിന്‍റെ ഡ്രൈവര്‍ ആകാൻ മതിയായ വൈദഗ്ദ്ധ്യം ഉണ്ടോ എന്ന് പലരും ചോദ്യം ചെയ്‍തു.  എന്നിരുന്നാലും, ബർണറ്റ് സ്വയം പ്രതിരോധിക്കുകയും അപകടം തന്റെ തെറ്റല്ലെന്നും പശുവാണ് കാരണമെന്നും ആവര്‍ത്തിച്ച് വിശദീകരിക്കുകയും ചെയ്‍യുന്നു. സംഭവത്തിൽ തനിക്ക് ചെറിയ മുറിവേറ്റെങ്കിലും സാരമായ പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹുറേക്കാനിനെപ്പറ്റി പറയുകയാണെങ്കില്‍ ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ ബ്രാൻഡായ ലംബോര്‍ഗിനിയുടെ മോഡലാണ് ഹുറാകാൻ. ഇതിന്‍റെ മറ്റൊരു പതിപ്പായ ഹുറാകാൻ ടെക്നിക്കയെ കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.  ഹുറാകാൻ  ഇവോ RWD,  ഹുറാകാൻ  STO എന്നീ മോഡലുകള്‍ക്ക് ഇടയിലാണ് പുതിയ മോഡൽ സ്ഥാനം പിടിക്കുന്നത് .

വാഹനത്തിന്‍റെ ഡിസൈനില്‍, അകത്തേക്ക് അഭിമുഖീകരിക്കുന്ന മുൻഭാഗവും ഭാരം കുറഞ്ഞ പൂർണ്ണമായ കാർബൺ ഫൈബർ ഹുഡും ഫാസിയയെ ഹൈലൈറ്റ് ചെയ്യുന്നു. പുനർരൂപകൽപ്പന ചെയ്‍ത ബമ്പറിന് ടെർസോ മില്ലെനിയോയുടെ ബ്ലാക്ക് സിലോൺ ഡിസൈൻ ലഭിക്കുന്നു. ഇത് ഹുറാക്കനിൽ ആദ്യമായി എയർ കർട്ടൻ ഉൾക്കൊള്ളുന്നു. വാഹനത്തിന് ഒരു പുതിയ ഫ്രണ്ട് സ്പ്ലിറ്റർ ലഭിക്കുന്നു.

ഹുറാകാൻ ഇവോയെക്കാൾ 6.1 സെന്റീമീറ്റർ നീളമുള്ളതാണ് വാഹനം. അതേസമയം ഉയരവും വീതിയും നിലനിർത്തിയിട്ടുണ്ട്. കറുത്ത മേൽക്കൂര ഓപ്ഷണൽ ആണ്. ഷഡ്ഭുജാകൃതിയിലുള്ള ഡിസൈനിലുള്ള പുതിയ ഡാമിസോ 20 ഇഞ്ച് ഡയമണ്ട് കട്ട് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. ബ്രിഡ്‍ജ് സ്റ്റോൺ പൊട്ടൻസ സ്‌പോർട്ട് ടയറുകളാൽ സ്‌പോർട്ടി വീലുകൾ പൊതിഞ്ഞിരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക സൗദി അറേബ്യയില്‍ നിര്യാതയായി

Next Post

‘ഹെലികോപ്റ്റര്‍ വാങ്ങുന്നത് ജനങ്ങളെ പേടിച്ച്’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

'ഹെലികോപ്റ്റര്‍ വാങ്ങുന്നത് ജനങ്ങളെ പേടിച്ച്'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അദാനി വിവാദം; ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി, സെബി സമിതിയോട് സഹകരിക്കണമെന്ന് നിര്‍ദേശം

ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥ, എതിർത്താൽ പിന്തിരിപ്പനാകും: പിഎംഎ സലാം

എം വി ഗോവിന്ദന്റെ യാത്ര പാർട്ടി പ്രതിരോധ യാത്രയായി, ലക്ഷ്യം പൊളിഞ്ഞു; സിപിഎമ്മിനെ പരിഹസിച്ച് പിഎംഎ സലാം

ത്രിപുരയിൽ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത, തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, ബിജെപിക്കും ക്ഷീണം

ത്രിപുരയിൽ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത, തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, ബിജെപിക്കും ക്ഷീണം

കൊച്ചിയെ ബാധിച്ച് ഭക്ഷണ വിതരണ സമരം, സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ ഡെലിവറിക്കാരും സമത്തിലേക്ക് ?

കമ്മീഷൻ കൂട്ടി ചോദിച്ച് സൊമാറ്റോ; മുഖം തിരിച്ച് റെസ്റ്റോറന്റുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In