രാജ്കോട്ട്: കഴിഞ്ഞ എട്ട് വർഷമായി രാജ്യത്തെ സേവിക്കുമ്പോൾ ജനങ്ങൾക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ട ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ അത്കോട്ടിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കഴിഞ്ഞ എട്ട് വർഷമായി രാഷ്ട്രത്തിനായുള്ള സേവനത്തിൽ ഞാൻ ഒരു ശ്രമവും ഒഴിവാക്കിയിട്ടില്ല. ഇന്ത്യയിലെ ഒരാൾക്ക് പോലും ലജ്ജിച്ചു തലതാഴ്ത്തേണ്ട പ്രവൃത്തി അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ല” അദ്ദേഹം പറഞ്ഞു.