• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരികെ ബേയിലെത്തിച്ച് 11 യാത്രക്കാരെ പുറത്താക്കി

by Web Desk 06 - News Kerala 24
September 7, 2023 : 9:57 am
in India, News
Reading Time: 1 min read
0
A A
0
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ഗുവാഹത്തി: യാത്ര പുറപ്പെടാനായി റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരികെ ബേയില്‍ എത്തിച്ച് 11 യാത്രക്കാരെ പുറത്താക്കി. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ സില്‍ചര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. സില്‍ചറില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്ക് പറന്നുയരാനൊരുങ്ങിയ അലയന്‍സ് എയര്‍ വിമാനമാണ് യാത്രക്കാരുണ്ടാക്കിയ പ്രശ്നം കാരണം തിരികെ കൊണ്ടുവരേണ്ടി വന്നത്.

യാത്രക്കാരില്‍ ഒരാളായിരുന്ന സുരഞ്ജിത് ദാസ് ചൗധരി (45) വിമാനം പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍  മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നിട്ടും ഇയാള്‍ സംസാരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ അടുത്തെത്തി ഇയാളോട് ഫോണ്‍ കട്ട് ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നിട്ടും സുരഞ്ജിത് ദാസ് ചൗധരി വഴങ്ങിയില്ല. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇയാളെ പുറത്താക്കേണ്ടി വരുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇതോടെ സുരഞ്ജിത് ദാസ് ചൗധരിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന പത്ത് പേര്‍ കൂടി പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. സുരഞ്ജിത് ഒപ്പമില്ലെങ്കില്‍ തങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഇവര്‍ അറിയിച്ചതോടെ പതിനൊന്ന് പേരെയും പുറത്താക്കിയ ശേഷം വിമാനം പിന്നീട് യാത്ര തുടരുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവം അന്നു തന്നെ വിമാനം കമ്പനി അധികൃതര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചു.

വിമാനത്തില്‍ നിന്ന് ഇറക്കിയ പതിനൊന്ന് പേരെയും പൊലീസിന് കൈമാറി. എന്നാല്‍ വിമാന കമ്പനിയോ വിമാനത്താവള അധികൃതരോ ഇവര്‍ക്കെതിരെ പരാതി നല്‍കിയില്ല. ഇതോടെ ഇവരെ എല്ലാവരെയും പൊലീസ് പിന്നീട് വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചു. “വിമാനം റണ്‍വേയിലൂടെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ കോള്‍ കട്ട് ചെയ്യണമെന്ന് സുരഞ്ജിത് ദാസ് ചൗധരിയോട് പലവട്ടം ജീവനക്കാര്‍ ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോള്‍ വിവരം പൈലറ്റിനെ അറിയിച്ചു. വിമാനം തിരികെ ബേയില്‍ എത്തിക്കാനായിരുന്നു പൈലറ്റിന്റെ തീരുമാനം” – വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുറത്താക്കപ്പെട്ട യാത്രക്കാരന്‍ വിമാന ജീവനക്കാരോട് മോശമായി പെരുമാറുകയും അവരുമായി വിമാനത്തില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും ജീവനക്കാര്‍ പറയുന്നു. പിന്നീട് മറ്റുള്ളവരും കൂടി ഇയാള്‍ക്കൊപ്പം ചേര്‍ന്ന് പ്രശ്നം രൂക്ഷമാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭിന്നശേഷിക്കാരിയായ 13കാരിക്കുനേരെ പീഡനം, പ്രതി അറസ്റ്റിൽ

Next Post

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ 79 % വർദ്ധിച്ചതായി പഠനം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ 79 % വർദ്ധിച്ചതായി പഠനം

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ 79 % വർദ്ധിച്ചതായി പഠനം

പ്രതി ധരിച്ചത് ചുവന്ന ഷർട്ട്‌, എട്ടുവയസുകാരി ആളെ തിരിച്ചറിഞ്ഞു; ആലുവ കേസിൽ കൂടുതൽ സിസിടിവി ദൃശ്യം പോലീസിന്

പ്രതി ധരിച്ചത് ചുവന്ന ഷർട്ട്‌, എട്ടുവയസുകാരി ആളെ തിരിച്ചറിഞ്ഞു; ആലുവ കേസിൽ കൂടുതൽ സിസിടിവി ദൃശ്യം പോലീസിന്

ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമാണെന്ന് പറയുന്നതിന്‍റെ മൂന്ന് കാരണങ്ങള്‍ അറിയാം…

കരളിന്റെ ആരോഗ്യത്തിനായി ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021