തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് നല്ല രീതിയിൽ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നവർ കൂടിയാകണം പൊലീസ്. ജനങ്ങൾക്ക് പിന്തുണ നൽകണം. കുറ്റാന്വേഷണത്തിൽ കേരള പൊലീസ് കൈവരിച്ചിട്ടുളളത് അഭിമാനാർഹമായ നേട്ടമാണ്. പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തുന്ന രീതിയിലാകണം സേനാംഗങ്ങളുടെ പ്രവർത്തനം. പ്രളയം, കൊവിഡ് കാലങ്ങളിൽ പൊലിസ് നടത്തിയത് അഭിമാനർഹമായ പ്രവർത്തനം ആയിരുന്നു. അന്ന് ജനങ്ങളും പൊലീസിനെ നെഞ്ചേറ്റി . പൊലീസിന്റെ സമീപന രീതിയിൽ വ്യത്യാസം ഈ കാലത്ത് വന്നിട്ടുണ്ട്. പൊലീസിനോടുള്ള ഭീതി ജനങ്ങൾക്ക് മാറാൻ ദുരന്തകാലത്തെ സേവനം കാരണമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ 382 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ അഭിവാദ്യം സ്വീകരിച്ചു.