അഹമ്മദാബാദ് : ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണാണ് നരേന്ദ്ര മോദി ഫൈനല്‍ മത്സരം കാണാനെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഈ മത്സരത്തിലെ വിജിയകളെയാണ് ഞായറാഴ്ചയിലെ ഫൈനലില്‍ ഇന്ത്യ നേരിടുക. ഈ വര്‍ഷം ആദ്യം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും എത്തിയിരുന്നു.