• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പനമരത്ത് മഴ കുറഞ്ഞു ; വലിയ പുഴയുടെ തീരങ്ങളിൽ ആശങ്ക ഒഴിയുന്നു

by Web Desk 06 - News Kerala 24
July 17, 2022 : 1:20 pm
0
A A
0
പനമരത്ത് മഴ കുറഞ്ഞു ; വലിയ പുഴയുടെ തീരങ്ങളിൽ ആശങ്ക ഒഴിയുന്നു

കൽപ്പറ്റ : വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ച വരെയും പെയ്ത കനത്ത മഴയിൽ പനമരം വലിയ പുഴ ഇരുകരയും മുട്ടി നിറഞ്ഞൊഴുകിയതോടെ തീരങ്ങളിലുള്ളവർ ആശങ്കയിലായിരുന്നു. എന്നാൽ ഞായറാഴ്ച കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉച്ചവരെ കാര്യമായ തരത്തിൽ മഴ പെയ്യാത്തതിനാൽ തന്നെ ഇന്നലെ വെള്ളം കയറിയ ഇടങ്ങളിൽ നിന്നെല്ലാം വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്. 2018 ലും 19ലും വലിയ വെള്ളപ്പൊക്കമാണ് പനമരത്ത് ഉണ്ടായത്. അതിനാൽ തന്നെ മഴ ശക്തമായാൽ ജനങ്ങളിൽ ആശങ്കയും നിറയും.

ശനിയാഴ്ച മഴ ശക്തമായതിനെ തുടർന്ന് പനമരത്തെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. മാത്തൂർവയൽ, ആര്യന്നൂർ, കരിവാളം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. എന്നാൽ ഞായറാഴ്ച ഈ പ്രദേശങ്ങളിൽ നിന്നെല്ലാം വെള്ളമിറങ്ങിയിട്ടുണ്ട്. വലിയ പുഴ നിറഞ്ഞ് ഒഴുകുന്ന പക്ഷം നിരവധി വീടുകൾക്കും കെട്ടിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകും. പ്രളയഭീതി നിലനിൽക്കുന്നതിനാൽ മാത്തൂർപൊയിൽ കോളനി, നെല്ലാറാട്ട് കോളനി എന്നിവിടങ്ങളിലുള്ള 29 കുടുബങ്ങളെ പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

അതേ സമയം കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേർന്നിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ ജാഗ്രത, ശുദ്ധജല ലഭ്യത, കോളനികളിൽ നിന്ന് മാറ്റിത്താമസിപ്പിച്ചവർക്ക് പ്രത്യേക കരുതൽ, തകരായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കൽ, റോഡ് കണക്റ്റിവിറ്റി തടസ്സങ്ങൾ നീക്കൽ, അപകടരമായ മരങ്ങൾ മുറിച്ചു മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിച്ചന്‍റെ ജയില്‍ മോചനം ; ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്, പിഴ തുകയില്‍ ഇളവ് വേണമെന്നാവശ്യം

Next Post

രാജ്യത്ത് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

രാജ്യത്ത് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു

എകെജി സെന്‍റർ ആക്രമണം ഇപി ജയരാജന്‍റെ തിരക്കഥ ; സിസിടിവിയിൽ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെയെന്നും കെ സുധാകരൻ

ഇരന്നുവാങ്ങിയ മരണമെന്നത് നല്ല വാക്കല്ല ; ഞങ്ങളുടെ കുട്ടികൾ നിരപരാധികളാണെന്നാണ് ഉദ്ദേശിച്ചത്‌ : കെ. സുധാകരൻ

ബഫർ സോൺ ഉത്തരവ് ; സംസ്ഥാനത്ത് പ്രതിഷേധം ശക്തം ; ബത്തേരിയിൽ ഹർത്താലിന് ആഹ്വാനം

ബഫര്‍സോണ്‍ വിധി ; ഇളവ് തേടി കേരളം നാളെ സുപ്രീംകോടതിയില്‍, മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തി എജി

കേരളത്തിൽ ഇനി വൈനറികളും ; മദ്യശാലകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും

ബീവറേജസ് കോർപ്പറേഷനിൽ ജൂലായ് 20 മുതൽ അനിശ്ചിത കാല പണിമുടക്ക്, ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യം

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ തുടരുന്നു ; നാളെ മുതൽ കാലവർഷം ദുർബലമാകുമെന്ന് പ്രവചനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In