ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 36,342 കോടി രൂപ ഉള്‍പ്പെട്ട 4,071 ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും ഉള്‍പ്പെട്ട തുകയുടെ മൂല്യം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായിരുന്നത് 3,499 കേസുകളാണെങ്കിലും പണത്തിന്റെ മൂല്യം 64,261 കോടി രൂപയായിരുന്നു. കാര്‍ഡ്/ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ മാത്രം 1,532 കേസുകളുണ്ടായി. ഇതിലൂടെ തട്ടിച്ചത് 60 കോടി രൂപയാണ്. പകുതിയിലേറെ കേസുകളും സ്വകാര്യമേഖലയിലെ കേസുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കൂടുതല്‍ തുക തട്ടിപ്പിന് ഇരയായത് പൊതുമേഖലാ ബാങ്കുകളിലാണ്.