റിയാദ്: വ്യാഴാഴ്ച നിര്യാതയായ സൗദി രാജ കുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ സൗദിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയിലാണ് മയ്യിത്ത് നമസ്‍കാരം നടന്നത്. തുടര്‍ന്ന് മൃതദേഹം ഖബറടക്കി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് പുറമെ റിയാദ് ഗവര്‍ണര്‍, സൗദി ഊര്‍ജ മന്ത്രി, ഗ്രാന്റ് മുഫ്‍തി എന്നിവരും നിരവധി രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ചടങ്ങുകളില്‍ പങ്കെടുത്തു.
അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ സൗദിന്റെ നിര്യാണ വാര്‍ത്ത വ്യാഴാഴ്ച രാത്രിയാണ് സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്. ഖബറടക്കത്തിന് ശേഷം അല്‍ ഊദ് ഖബര്‍സ്ഥാനിലെ തന്റെ സഹോദരങ്ങളുടെ ഖബറുകള്‍ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്‍തു. ഫഹദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അഹ്‍മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സല്‍മാന്‍ രാജാവിന്റെ ആദ്യ ഭാര്യ സുല്‍ത്താന അസുദൈരി എന്നിവരുടെ ഖബറുകളാണ് കിരീടാവകാശി സന്ദര്‍ശിച്ചത്.