പുരുഷന്മാര്‍ തമ്മില്‍ തെരുവുകളില്‍ തല്ല് കൂടുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍, അതുപോലെയല്ല, സ്ത്രീകളുടെ കാര്യം. വീട്ടിനുള്ളില്‍ വഴക്കടിക്കുമെങ്കിലും സ്ത്രീകള്‍ പൊതുവെ തെരുവുകളില്‍ ശക്തിപ്രകടനത്തിന് മുതിരാറില്ല. എന്നാല്‍, അപൂര്‍വ്വമായി സ്ത്രീകള്‍ തെരുവുകളില്‍ ഏറ്റുമുട്ടിയാല്‍ അത് വൈറലാകുമെന്നതിന് സംശയമില്ല. അത്തരത്തില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. അതും ഒരു നിശാക്ലബ്ലിന് മുന്നില്‍. ചേരി തിരിഞ്ഞുള്ള ആ ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ റോഡിലേക്ക് എടുത്തെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
അമേരിക്കയിലെ ടെക്സാസിലെ സാൻ അന്‍റോണിയോയിലെ പ്രൈവറ്റ് സോഷ്യൽ ക്ലബ്ബിന് പുറത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. . @leooooo69 ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു കൂട്ടം സ്ത്രീകള്‍ തമ്മില്‍ തല്ലുന്നതാണ് ഉള്ളത്. രണ്ട് സ്ത്രീകള്‍ തമ്മില്‍ തല്ലുകൂടുമ്പോള്‍ ചില പുരുഷന്മാര്‍ അവരെ പരസ്പരം മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ രണ്ട് പേര്‍ തമ്മിലുള്ള തല്ല്, കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുന്നു. തല്ലില്‍ ഇടപെടുന്നത് സ്ത്രീകളാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ തലമുടിയില്‍ പിടിച്ച് റോഡിലേക്ക് വലിച്ചിടുന്നതും അവരുടെ മുകളില്‍ കയറി ഇരുന്ന് തലയ്ക്കിട്ട് നിരന്തരം ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
Best chokeslam I’ve seen since the Undertaker 😭😭😭 pic.twitter.com/MorbtCwFBY
— YNRD (@YNRD_248) April 2, 2023
ഇതിനിടെയാണ് ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തുയര്‍ത്തി നിലത്തേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇവരുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം റോഡിലേക്ക് ചിതറി തെറിക്കുന്നതും കാണാം. അവരുടെ കൂടെയുണ്ടായിരുന്നയാള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ തള്ളുന്നതും വീഡിയോയില്‍ ഉണ്ട്. ഇതേ സമയം മറുവശത്ത് സ്ത്രീകളുടെ പൊരിഞ്ഞ പോരാട്ടം നടക്കുകയായിരുന്നു. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ റോഡിലൂടെ തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എല്ലാ സ്ത്രീകളെയും പിടിച്ച് മാറ്റുന്നു. അപ്പോഴും ചിലര്‍ വീണ്ടും ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ടായുന്നതും വീഡിയോയില്‍ കാണാം. ഇതിനകം 12 ദശലക്ഷം പേരാണ് ട്വിറ്ററില്‍ വീഡിയോ കണ്ടത്.
എന്നാല്‍, പോലീസ് എത്തുന്നതിന് മുമ്പ് എല്ലാവരും സ്ഥലം കാലിയാക്കിയിരുന്നതായി സാൻ അന്‍റോണിയോ പോലീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് പറഞ്ഞ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് അറിയിച്ചു. സ്വകാര്യ സുരക്ഷാ കമ്പനിയായ പ്രിസിഷൻ ഡിഫൻസ് ഗ്രൂപ്പ്, സ്ത്രീകളെ ക്ലബ്ലില്‍ നിന്ന് പുറത്താക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും എല്ലാ ദൃശ്യങ്ങളും കണ്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പറ്റുമെന്നും അറിയിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളാണ് ലഭിച്ചത്.