റിയാദ് : ഗാസയിലെ ജനങ്ങൾക്ക് സൗദി അറേബ്യയുടെ ദുരിതാശ്വാസമായി 1,050 ടൺ വസ്തുക്കളുമായി ആദ്യ കപ്പൽ ഈജിപ്തിലെത്തി. 25 വിമാനങ്ങളിൽ ഉൾക്കൊള്ളാവുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് ഗാസയിലെ ജനങ്ങൾക്ക് എത്തിക്കാൻ റിലീഫ് കേന്ദ്രത്തിന് സാധിക്കും. ആരോഗ്യ സഹായം, ഭക്ഷ്യ സുരക്ഷാമേഖല, പാർപ്പിട മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അടിയന്തിര മനുഷ്യത്വപരമായ ഇടപെടലിൻറെ ഘട്ടമാണിപ്പോൾ. റഫ അതിർത്തിയിലൂടെ എത്രയും വേഗത്തിൽ സഹായം എത്തിക്കുന്നതിന് കപ്പൽ വഴി സഹായമെത്തിക്കുന്നത് തുടരുമെന്നും വക്താവ് പറഞ്ഞു.