കൊച്ചി : എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. എനി എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. കേന്ദ്രം 1974ല്‍ നല്കിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്. വിധി വന്നതില്‍ ദുഃഖമുണ്ടെന്നും വിശദാംശങ്ങള്‍ അറിഞ്ഞതിനുശേഷം അനന്തരനടപടി സ്വീകരിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.