ദില്ലി: വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം.ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.
ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്..ഇലക്ട്രോണിക് വോട്ടിംഗ് മെഷനീകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞിരുന്നു ഭരണഘടന സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പിനെ നിയന്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു