പറവൂര്‍ : ആല് നിലംപൊത്തിയപ്പോള്‍ രക്ഷപ്പെട്ട ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജന് (60) കമുകു ദേഹത്തു വീണു മരിച്ചു. ഞായറാഴ്ച വൈകിട്ടു നാലരയോടെ ഇദ്ദേഹത്തിന്റെ തറവാട്ടു വീട്ടിലെ കമുകു വെട്ടുകയായിരുന്നു. മുറിച്ച ഭാഗത്തു വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ ദേഹത്തേക്ക് കമുകു വീണു. 25 വര്‍ഷമായി ലോട്ടറി വില്പനക്കാരനാണ്. പണ്ട് ആല് നിലംപൊത്തിയ സമയത്ത് ആല്‍ച്ചുവട്ടിലിരുന്നു ലോട്ടറി വില്‍ക്കുകയായിരുന്നു ഇദ്ദേഹം. അന്ന് ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടു.