കൊച്ചി∙ വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും.
അതേസമയം, കവരത്തി കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കിയിരുന്നു. തുടർന്ന് കുറ്റക്കാരനായി കണ്ടെത്തിയതു സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ചിരുന്നു.
മാത്രമല്ല ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി.