ചവറ : വിദ്യാർഥിയെ പതിയിരുന്ന് ആക്രമിച്ച് കത്തികൊണ്ട് ശരീരത്തിൽ വരഞ്ഞ് ഒളിവിൽപ്പോയ ആൾ ചവറ കോടതിയിൽ കീഴടങ്ങി. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരന്റയ്യത്തുവീട്ടിൽ മുഹമ്മദ് ഷഹനാസ് (27) ആണ് ശനിയാഴ്ച രാവിലെ കോടതിയിൽ കീഴടങ്ങിയത്. നവംബർ ഒൻപതിനാണ് സംഭവം. കുട്ടി മദ്രസയിൽ സൈക്കിളിൽ പോകുന്നതിനിടെ അയൽവാസിയായ ഷഹനാസ് വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് ശരീരംമുഴുവൻ വരയുകയായിരുന്നു. സംഭവത്തിനുശേഷം മുഹമ്മദ് ഷഹനാസ് ഒളിവിലായിരുന്നു.
ഇയാൾ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചവറ എസ്.ഐ. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളൂരുവിലെത്തിയപ്പോഴേക്കും ഇയാൾ മുംെബെയിലേക്ക് കടന്നു. അവിടെയും പോലീസെത്തുമെന്ന് മനസ്സിലാക്കിയ ഷഹനാസ് നാട്ടിലെത്തി കോടതിയിൽ കീഴടങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇൻസ്പെക്ടർ എ.നിസാമുദിൻ അറിയിച്ചു.