• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ലോകത്തിന് ചൈനയെ ആവശ്യമുണ്ട്’, മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഷി ജിൻപിങ്

by Web Desk 06 - News Kerala 24
October 24, 2022 : 2:13 pm
0
A A
0
കരുത്തോടെ മൂന്നാം തവണയും ഷി ജിൻപിങ്, ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും തുടരും

ബീജിങ്ങ്: ‘ലോകത്തിന് ചൈനയെ ആവശ്യമുണ്ട്’ മൂന്നാം തവണയും ചൈനയുടെ നേതാവായി അധികാരമേറ്റ ഷി ജിന്‍ പിങ് മാധ്യമാങ്ങളോട് പറഞ്ഞു. മാവോയ്ക്ക് ശേഷം ആദ്യമായിട്ടാണ് തുടര്‍ച്ചയായി ഒരാള്‍ ചൈനയുടെ നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. അധികാരമേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ‘ലോകമില്ലാതെ ചൈനയ്ക്ക് വികസിക്കാനാവില്ല, ലോകത്തിന് ചൈനയും ആവശ്യമാണ്,” എന്ന് ഷി പറഞ്ഞത്. “40 വർഷത്തിലേറെയായി നവീകരണത്തിനും തുറന്നുകൊടുക്കലിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ശേഷം, ഞങ്ങൾ രണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീർഘകാല സാമൂഹിക സ്ഥിരതയും.” വീണ്ടും അധികാരം ഏറ്റ ശേഷം ഷി പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിനമായ ഇന്നലെ ഷി ജിൻ പിങ് മൂന്നാം തവണയും ചൈനയുടെ നേതാവായി അധികാരം ഉറപ്പിച്ചു. അനഭിമതരെ പാര്‍ട്ടി ചട്ടക്കൂടിന് പുറത്തിരുത്തുന്നതില്‍ വിജയിച്ച അദ്ദേഹം തന്‍റെ ഇഷ്ടക്കാരെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന സ്ഥാനം ഇതോടെ ഷി ഉറപ്പിച്ചു. മാവോ സെതൂങ്ങ് നീണ്ട കാലം പാര്‍ട്ടിയുടെ നേതാവായി തുടര്‍ന്നത് പാര്‍ട്ടിയില്‍ അധികാര കേന്ദ്രീകരണം സൃഷ്ടിച്ചെന്ന വാദത്തെ തുടര്‍ന്ന് പതിറ്റാണ്ടുകളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത സ്ഥാനക്കാര്‍ക്കിടയില്‍ അധികാരം രണ്ട് വര്‍ഷത്തേക്കായി പരിമിതപ്പെടുത്തിയിരുന്നു. ഈ പരമ്പരാഗത രീതിയെ അട്ടമറിച്ച ഷി ജിന്‍പിങ് തന്‍റെ അധികാരം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും ഒറ്റയാള്‍ ഭരണത്തിലേക്ക് കടന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് മുഴുവൻ പാർട്ടിക്കും ആത്മാർത്ഥമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” വോട്ടെടുപ്പിന് ശേഷം ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ മാധ്യമ പ്രവർത്തകരോടായി ഷി ജിന്‍ പിങ് പറഞ്ഞു. ഇതോടെ ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനായും ഷി വീണ്ടും നിയമിതനായി. മാർച്ചിൽ നടക്കുന്ന സർക്കാരിന്‍റെ വാർഷിക നിയമസഭാ സമ്മേളനത്തിലാണ് ഇത് സംമ്പന്ധിച്ച ഔപചാരികമായി പ്രഖ്യാപമുണ്ടാകുക. 2,300 പേർ തെരഞ്ഞെടുക്കപ്പെട്ട ഒരാഴ്ച നീണ്ട കോൺഗ്രസിന് ശേഷമായിരുന്നു ഷിയുടെ സ്ഥാനാരോഹണം. ഔദ്ധ്യോഗീക പ്രഖ്യാപന സമയത്ത് പാർട്ടി പ്രതിനിധികൾ ഷിയുടെ നേതൃത്വത്തിലെ “പ്രധാന സ്ഥാനം” അംഗീക്കും. 20-ാം കോൺഗ്രസ് 200-ഓളം മുതിർന്ന പാർട്ടി ഉദ്യോഗസ്ഥരുടെ പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു, തുടർന്ന് ചൈനീസ് രാഷ്ട്രീയ ശക്തിയുടെ പരമോന്നതനായി ഷി ജിന്‍ പിങിനെയും സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെയും ഇന്നലെയോടെ തെരഞ്ഞെടുത്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പോളിറ്റ് ബ്യൂറോയില്‍, 25 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരൊറ്റ സ്ത്രീകളും ഇല്ലെന്ന പ്രത്യേകതയും ഉണ്ട്.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം, തീവ്രവാദത്തിൻ്റെ അന്ത്യത്തിൻ്റെ പ്രതീകം കൂടിയാണ് ദീപാവലി’: പ്രധാനമന്ത്രി

Next Post

കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം കടത്തല്‍ ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; കടത്തി കൊണ്ടുവന്നത് കാൽപ്പാദത്തോട് ചേ‍ർത്ത് ഒട്ടിച്ച്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

പീഡിപ്പിച്ച കുഞ്ഞിനെ ജീവനോടെ വിടാൻ ദയ കാണിച്ചു, പ്രതിയുടെ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറക്കുന്നുവെന്ന് കോടതി

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

ഏഷ്യയിലെ വായു ഗുണനിലവാരം കുറഞ്ഞ 10 നഗരങ്ങളിൽ 8 എണ്ണം ഇന്ത്യയിൽ

ഏഷ്യയിലെ വായു ഗുണനിലവാരം കുറഞ്ഞ 10 നഗരങ്ങളിൽ 8 എണ്ണം ഇന്ത്യയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In