ദില്ലി : അസമിൽ യുവാവിനെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകൂട്ടം വിധിച്ചത് പ്രകാരമാണ് യുവാവിനെ ജീവനോടെ തീ കൊളുത്തിയതെന്നാണ് റിപ്പോർട്ട്. രഞ്ജിത് ബോർദലോയിയെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നാട്ടുകൂട്ടം കണ്ടെത്തിയതിന് പിന്നാലെ ആണ് ശിക്ഷ വിധിച്ചത്.